Sunday, January 23, 2022
HomeNewsfeedഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ മഴയ്ക്കു സാധ്യത

ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ മഴയ്ക്കു സാധ്യത

ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച മുതല്‍ മഴയ്ക്ക് സാധ്യത. നാലോ അഞ്ചോ ദിവസം രാജ്യത്തിന്റെ മിക്ക ഭാഗത്തും അങ്ങിങ്ങായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ചില സമയത്ത് ഇടിയോട് കൂടിയ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥ ആയതിനാല്‍ കടലിലുള്ള എല്ലാ വിനോദങ്ങളും ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Most Popular