ദോഹ: കൊടുംചൂടില്‍ വെന്തുരുകുന്ന ഖത്തറില്‍ താല്‍ക്കാലിക ആശ്വാസമായി മഴയെത്തുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് മഴപെയ്യാന്‍ സാധ്യത.
പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച 4 മുതല്‍ 8 കിലോമീറ്റര്‍ വരെ കുറയാമെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കിഴക്കന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 5നും 15 നോട്ടിക്കല്‍ മൈലിനും ഇടയിലാകും. ചില സമയങ്ങളില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആഞ്ഞു വീശും. പകല്‍ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. തിരമാലകള്‍ 2 മുല്‍ നാല് അടിവരെ ഉയരാന്‍ സാധ്യതയുണ്ട്.
ശനിയാഴ്ചയും ഉച്ചയ്ക്ക് ശേഷം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗം 5 നും 15 നോട്ടിക്കല്‍ മൈലിനും ഇടയിലാകും. ദൂരക്കാഴ്ച 4 മുതല്‍ 8 കിലോമീറ്റര്‍ വരെ കുറഞ്ഞേക്കും. കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.