ദോഹ: അടുത്ത വര്‍ഷത്തോടെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനത്തില്‍ വന്‍കുതിപ്പ് നടത്താനൊരുങ്ങി ഖത്തര്‍. 2022ഓടെ ഖത്തറിലെ 25 ശതമാനം ബസ്സുകള്‍ ഇലക്ട്രിക് ആവുമെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു.
2022 ഫിഫ ലോക കപ്പിനോടനുബന്ധിച്ച് 1,100 ബസ്സുകള്‍ നിരത്തിലിറക്കും. ഇതില്‍ 25 ശതമാനം ഇലക്ട്രിക് ബസ്സുകള്‍ ആയിരിക്കും. ഇലക്ട്രിക് ബസ്സുകള്‍ക്ക് വേണ്ടി നിരവധി സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്നും 2022 ഓട് കൂടി രാജ്യത്ത് 2,700 ബസ് സ്റ്റോപ്പുകള്‍ ഉണ്ടാവുമെന്നും ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് വ്യക്തമാക്കി.
പൊതു യാത്രാ ബസ്സുകള്‍, സര്‍ക്കാര്‍ സ്കൂള്‍ ബസ്സുകള്‍, മെട്രോ ഫീഡര്‍ ബസ്സുകള്‍ എന്നിവ ക്രമേണ ഇലക്ട്രിക് ആക്കാനാണ് പദ്ധതി. കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.