ദോഹ: ഖത്തറില്‍ കൊറോണ ചികില്‍സയ്ക്ക് പ്രത്യേക ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കുന്നതും ആശുപത്രി ബെഡ്ഡുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിപ്പിക്കുന്നതും രോഗം പടര്‍ന്നുപിടിക്കുന്നു എന്നതിന്റെ സൂചനയല്ലെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. ഇത് മുന്‍കരുതല്‍ നടപടിയും ഭാവിയിലേക്കുള്ള ആസൂത്രണവുമാണെന്ന് അവര്‍ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നതിന്റെ മാതൃക പഠിച്ചാണ് ഖത്തര്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നത്. ഖത്തറിലും അതുപോലെ സംഭവിച്ചുകൊള്ളണമെന്നില്ലെന്നും അവര്‍ പറഞ്ഞു. ടെസ്റ്റ് ചെയ്ത ആളുകളുടെ എണ്ണം നോക്കുമ്പോള്‍ സ്ഥിരീകരിക്കപ്പെട്ടവ കുറവാണ്. അത് നല്ലൊരു സൂചനയാണ്. എന്നാല്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെ എല്ലാ മുന്‍കരുതലുകളും കാര്യക്ഷമമായി തുടരണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
കൊറോണയ്ക്ക് ലോകത്ത് എവിടെ മരുന്ന് കണ്ടെത്തിയാലും അത് ആദ്യം ഖത്തറിലെത്തിക്കാന്‍ ശ്രമം നടത്തും. എല്ലാവര്‍ക്കും സൗജന്യ ചികില്‍സ ലഭ്യമാക്കും. ഖത്തറില്‍ വിലകൂടിയ പലമരുന്നുകളും സൗജന്യമായാണ് നല്‍കുന്നത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗത്തിന് ഉപയോഗിക്കുന്ന അപൂര്‍വ്വമരുന്ന് ഒരു ഡോസിന് 20 ലക്ഷം ഡോളറാണ് വില. ഖത്തര്‍ അത് സൗജന്യമായാണു നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
Qatar will make available any drug that is beneficial