ദോഹ: ഖത്തറില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മണ്ണാര്‍ക്കാട് കാരക്കുറിശ്ശി സ്വദേശി ഫാറൂഖ് നാട്ടില്‍ മരിച്ചു. നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യവേ തലയില്‍ കല്ല് വീണാണ് പരിക്കേറ്റത്. അബോധാവസ്ഥയില്‍ ദീര്‍ഘകാലം ഹമദ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്നു.
ഫാറൂഖിന്റെ ചികില്‍സാകര്യങ്ങളില്‍ ഖത്തര്‍ കള്‍ചറല്‍ ഫോറം സജീവമായി ഇടപെട്ടിരുന്നു. നാട്ടിലെത്തിക്കുന്നതിനും ന്യായമായ നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനും മുന്‍കൈയെടുത്തത് കള്‍ച്ചറല്‍ ഫോറമാണ്. ഫാറൂഖിന്റെ അവസ്ഥയറിഞ്ഞ് പിതാവും സഹോദരനും ഖത്തറിലെത്തിയിരുന്നു. എന്നാല്‍,
വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി വെല്ലൂരിലേക്ക് കൊണ്ട് പോകുന്നത് ഗുണകരമാകുമെന്ന അഭിപ്രായത്തില്‍ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. വെല്ലുരില്‍ ചികില്‍സയിലിരിക്കേയാണ് മരണം.