Sunday, October 24, 2021
HomeGulfQatarഖത്തര്‍ ലോകകപ്പ് നിറഞ്ഞ സ്റ്റേഡിയങ്ങളില്‍; ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ്

ഖത്തര്‍ ലോകകപ്പ് നിറഞ്ഞ സ്റ്റേഡിയങ്ങളില്‍; ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫിഫ പ്രസിഡന്റ്

ദോഹ: 2022 ഫിഫ ലോകകപ്പ് അടുത്ത വര്‍ഷം നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുകയെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ. കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ കളിക്കാരില്ലെങ്കിലും ലോകകപ്പ് ടൂര്‍ണമെന്റിനെ വൈറസ് ബാധിക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ഫിഫ ലോക കപ്പിന്റെ യോഗ്യത മല്‍സരങ്ങള്‍ക്കായി മൂവായിരത്തോളം കളിക്കാര്‍ അടുത്ത മാസം അന്താരാഷ്ട്ര യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ്. അതിനായി ആവശ്യമായ മുന്‍കരുചലുകളും കോവിഡ് പ്രോട്ടോകോളും പാലിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫാന്റിനോ വ്യക്തമാക്കി.

അടുത്ത മാസം 135 ടീമുകള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നതിനോടൊപ്പം 48 ടീമുകള്‍ക്ക് 2022 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിനായി പ്രാഥമിക ഗെയിമുകളുമുണ്ട്. അതേസമയം ഈ വര്‍ഷം തന്നെ കോവിഡ് വാക്സിന്‍ പ്രചാരത്തിലാകുന്നതോടെ കോവിഡ് ഭീഷണി കുറയുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Most Popular