ഖത്തർ ലോകകപ്പ്; ഇന്നത്തെ മത്സരങ്ങൾ അറിയാം

ഫിഫ ലോകകപ്പിൽ ഇന്ന് ആകാംഷഭരിതമാകും മത്സരങ്ങൾ. ഇന്നത്തെ ആദ്യമത്സരം ടുണീഷ്യയും ഓസ്ട്രേലിയയും തമ്മിലാണ് .ഇത് ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് അല്‍ ജനൂബ് സ്റ്റേഡിയത്തിൽ നടക്കും. സൗദി അറേബ്യ -പോളണ്ട് മത്സരം നാലുമണിക്ക് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും , ഡെൻമാർക്ക് -ഫ്രാൻസ് പോരാട്ടം സ്റ്റേഡിയം 974 ല്‍ വൈകിട്ട് 7 മണിക്കും ,അർജൻറീന- മെക്സിക്കോ പോരാട്ടം ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി പത്തുമണിക്കും ആരംഭിക്കും