ദോഹ: മേയിലെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പുതിയ വില:
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 QR ആണ്. ഏപ്രിലിലും ഇതേ വില തന്നെയായിരുന്നു പ്രീമിയം പെട്രോളിന് ഈടാക്കിയിരുന്നത്.
സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മേയില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 QR ആയി തുടരുന്നു. ഡീസല്‍ ലിറ്ററിന് 2.05 QR.
മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05 – 1.90 ഖത്തര്‍ റിയാലിനും ഇടയിലാണ്.

2017 സെപ്തംബര്‍ മുതല്‍ രാജ്യത്തെ പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്നത് ഖത്തര്‍ എനര്‍ജിയാണ്.