ദോഹ: ഖത്തര്‍-ഈജിപ്ത് ഫോളോഅപ് കമ്മിറ്റിയുടെ അഞ്ചാമത് യോഗം ദോഹയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് ചേര്‍ന്നു. ഖത്തര്‍ വിദേശ മന്ത്രിയുടെ പ്രത്യേക പ്രതിനിധി അലി ബിന്‍ ഫഹദ് അല്‍ ഹാജിരി, ഈജിപ്ത് വിദേശകാര്യ സഹമന്ത്രി അംബാസഡര്‍ യാസില്‍ ഉസ്മാന് എന്നിവര്‍ സംബന്ധിച്ചു. ലീഗല്‍ കമ്മിറ്റി സമര്‍പ്പിച്ച രേഖകളില്‍ ഇരു കക്ഷികളും സമവായത്തിലെത്തി.
സൗദി അറേബ്യയിലെ അല്ഊലയില് 2021 ജനുവരി 5ന് നടന്ന ജിസിസി ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഫോളോ-അപ് കമ്മിറ്റിയുടെ യോഗം.