ഖത്തറില്‍ പുതിയ മന്ത്രിസഭ; ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനി പ്രധാനമന്ത്രി

qatar prime minister

ദോഹ: ഖത്തറില്‍ പുതിയമന്ത്രിസഭ രൂപീകരിക്കാന്‍ അമീര്‍ ശെയ്ഖ് തമിം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കി. പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയെ നിയമിച്ചു. അദ്ദേഹത്തിന് തന്നെയാണ് ആഭ്യന്തര മന്ത്രിയുടെ ചുമതലയും.

മന്‍ മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍ തദ്സ്ഥാനത്ത് തുടരും. അതേസമയം, നിലവില്‍ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ രാജി അമീര്‍ സ്വീകരിച്ചു.

പുതിയ മന്ത്രിസഭാംഗങ്ങളും വകുപ്പുകളും

1 പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി- ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി.
2 ഉപപ്രധാനമന്ത്രി, പ്രതിരോധകാര്യ സഹമന്ത്രി- ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ
3 ഉപപ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി- ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ആല്‍ഥനി
4 ധനമന്ത്രി- അലി ഷരീഫ് അല്‍ ഇമാദി
5 ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി – ഡോ. ഗെയ്ത്ത് ബിന്‍ മുബാറക് അല്‍ കുവാരി
6സാംസ്‌കാരിക, കായിക മന്ത്രി- സാലെ ബിന്‍ ഗാനിം അല്‍ അലി
7 നീതിന്യായ മന്ത്രി, കാബിനറ്റ് കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രി- ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി
8 വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി- ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി
9 ഗതാഗത വാര്‍ത്താവിനിമയ മന്ത്രി-ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി
10 പൊതുജനാരോഗ്യ മന്ത്രി- ഡോ. ഹനാന്‍മ ുഹമ്മദ് അല്‍ കുവാരി
11 മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി- അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇ
12 വാണിജ്യ വ്യവസായ മന്ത്രി- അലി ബിന്‍ അഹമ്മദ് അല്‍ കുവാരി
13 ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രി- യൂസുഫ് മുഹമ്മദ് അല്‍ ഉത്മാന്‍ ഫഖ്റൂ
14 ഊര്‍ജ്ജകാര്യ മന്ത്രി- സഅദ് ഷരിദ അല്‍കഅബി.

പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി നിലവില്‍ അമീരി ദിവാന്റെ മേധാവിയായിരുന്നു. ശെയ്ഖ് ഖാലിദ് അമീറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Content Highlights: Qatari emir accepts prime minister’s resignation, names successor