Monday, December 5, 2022
HomeEdiotrs Pickഫലസ്തീന്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട്; ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ ടീമുകളുടെ ഐക്യദാര്‍ഡ്യം (വീഡിയോ)

ഫലസ്തീന്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട്; ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ ടീമുകളുടെ ഐക്യദാര്‍ഡ്യം (വീഡിയോ)

ദോഹ: ഇസ്രായേല്‍ അതിക്രമത്തിനെതിരേ പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍. ഇന്നലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന അമീര്‍ കപ്പ് സെമി ഫൈനലിന് തൊട്ടുമുമ്പാണ് അല്‍ സദ്ദ്, അല്‍ അറബി ടീമുകള്‍ ഫലസ്തീന് പിന്തുണ അറിയിച്ചത്.

ഇരുടീമുകളിലെയും അംഗങ്ങള്‍ ഫലസ്തീന്‍ കഫിയ കഴുത്തിലണിഞ്ഞിരുന്നു. ഫലസ്തീന്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട് എന്ന് അറബിയിലെഴുതിയ ബാനറും അവര്‍ കൈയിലേന്തി.


ബിഇന്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് അബൂതിര്‍ക ഫലസ്തീനില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ലൈവില്‍ പരാമര്‍ശിച്ചു.

ജറുസലേമിലെ ജനങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ദൈവം അവര്‍ക്ക് വിജയം നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. അവര്‍ക്ക് നമ്മുടെ പ്രാര്‍ഥന ആവശ്യമുണ്ട്. നമുക്ക് അവരുടെയും പ്രാര്‍ഥന വേണം, കാരണം അവര്‍ മുസ്ലിം സമൂദായത്തിലെ ഏറ്റവും ആദരണീയരും ശുദ്ധരുമായ ജനങ്ങളാണ്. അധിനിവേശത്തിനെതിരേ ദൈവം അവര്‍ക്ക് വിജയം നല്‍കട്ടെ- അബൂതിര്‍ക പറഞ്ഞു.


അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍ സൈന്യവും പോലിസും വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും നടത്തിയ അക്രമങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ശെയ്ഖ് ജര്‍റാഹ് മേഖലയില്‍ നിന്ന് മുസ്ലിംകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ സമാധനമാപരമായി പ്രതിഷേധിച്ചവര്‍ക്കു നേരേയാണ് അതിക്രമം നടന്നത്.

Most Popular