Sunday, November 28, 2021
HomeGulfQatarഗസയിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തർ...

ഗസയിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തർ ഭരണകൂടം

ഗസയിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തർ ഭരണകൂടം. റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖത്തർ റെഡ് ക്രസന്റ് ട്വിറ്ററിൽ അറിയിച്ചിരുന്നു. കൂടാതെ ഹമദ് ബിൻ ഖലീഫ അൽ താനി ആശുപത്രിക്കു നേരെയും ആക്രമണം നടന്നിരുന്നു. ഗസയിലെ അൽ ജസീറ ഓഫീസുകൾ ഉൾപ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങൾ സ്ഥാപിച്ചിരുന്ന അൽ-ജലാ ടവറിൽ ഇസ്രായേൽ ബോംബുവർഷം നടത്തി. ഇന്നലെ വൈകിട്ട് വൈകീട്ട് പ്രാദേശിക സമയം 6 മണിയോടെയായിരുന്നു ആക്രമണം.

ഇസ്രയേലിന്റെ ഈ പ്രവർത്തി മാനുഷിക, മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമം, മാനുഷിക മാനദണ്ഡങ്ങൾ, മൂല്യങ്ങൾ എന്നിവയുടെ വ്യക്തമായ ലംഘനമാണ് എന്ന് ഖത്തർ ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഫലസ്തീൻ സമൂഹത്തെ സംരക്ഷിക്കണമെന്നും ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഖത്തർ പറഞ്ഞു.

ഇസ്രായേൽ നടപടിയെ ഖത്തർ റെഡ് ക്രസന്റും അപലപിച്ചിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള ജീവകാരുണ്യ പ്രവർത്തനം അനുവദിക്കണം. റെഡ് ക്രസന്റ് ആസ്ഥാനം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഫലസ്തീൻ റെഡ് ക്രസന്റുമായി സഹകരിച്ച് ഗസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന പ്രവർത്തനം തുടരുമെന്നും ഖത്തർ റെഡ് ക്രസന്റ് വ്യക്തമാക്കി. ഒരാഴ്ച്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫല്‌സ്തീൻകാർക്ക് 10 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം ഇന്നലെ ഖത്തർ റെഡ്ക്രസന്റ് പ്രഖ്യാപിച്ചിരുന്നു.

Most Popular