Monday, October 25, 2021
HomeNewsfeedആറ് പ്രധാന മാരത്തണുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ജിസിസി താരമായി ഖത്തറിന്റെ റാഷിദ് അല്‍ ഹാജിരി

ആറ് പ്രധാന മാരത്തണുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ജിസിസി താരമായി ഖത്തറിന്റെ റാഷിദ് അല്‍ ഹാജിരി

ദോഹ: ബോസ്റ്റണ്‍ മാരത്തണിന്റെ(Boston Marathon) 125ാം എഡിഷനില്‍ ഫിനിഷ് ലൈനിലെത്തി ഖത്തറിന്റെ മാരത്തണ്‍ ഓട്ടക്കാരന്‍(Qatari marathon runner) റാഷിദ് അല്‍ ഹാജിരി(Rashid Al-Hajri). ഇതോടെ ആറ് പ്രധാന ലോക മാരത്തണുകള്‍ പൂര്‍ത്തിയാക്കുന്ന(Six Star Finisher) ആദ്യ ജിസിസി താരമെന്ന ബഹുമതി അല്‍ ഹാജിരി സ്വന്തമാക്കി.

ഖത്തരി പതാകയും രണ്ട് മെഡലുകളും പിടിച്ചുനില്‍ക്കുന്ന തന്റെ ഫോട്ടോ റാഷിദ് അല്‍ ഹാജിരി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. ബോസ്റ്റണ്‍ മാരത്തണ്‍ മെഡലിനു പുറമേ സിക്‌സ് സ്റ്റാര്‍ മെഡലാണ് താരം സ്വന്തമാക്കിയത്. മൂന്ന് മണിക്കൂര്‍ 32 മിനിറ്റ് 29 സെക്കന്റ് കൊണ്ടാണ് അല്‍ ഹാജിരി ബോസ്റ്റണ്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്.

ടോക്കിയോ, ലണ്ടന്‍, ബെര്‍ലിന്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക് മാരത്തണുകള്‍ ആണ് ഇതിനകം അദ്ദേഹം ഓടിയത്.
ALSO WATCH

Most Popular