46 അന്താരാഷ്ട്ര ചലചിത്ര മേളകളിലേക്ക് തിരഞ്ഞെടുപ്പ്; എട്ട് പുരസ്‌കാരങ്ങള്‍; അംഗീകാര പെരുമഴയില്‍ ഖത്തരി ഹ്രസ്വ ചിത്രം

Qatari short film Sh'hab

ദോഹ: അമല്‍ അല്‍ മുഫ്തയുടെ ഖത്തരി ഹ്രസ്വ ചിത്രമായ ശിഹാബിന് 46 അന്താരാഷ്ട്ര മേളകളില്‍ ഇടം, ഒപ്പം എട്ട് പുരസ്‌കാരങ്ങളും. വളര്‍ന്നു വരുന്ന ഖത്തരി കലാകാരിയായ ജൂറി മുഹമ്മദ് ദാര്‍വിഷിന് മിച്ച നായികയ്ക്ക് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

സ്വീഡനിലെ അവിസ്ബിന്‍ ചലചിത്ര മേളയിലേക്കാണ് 13 മിനിറ്റുള്ള ചിത്രം ഏറ്റവുമൊടുവില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് 2019ല്‍ ചൈന ഇന്റര്‍നാഷനല്‍ ന്യൂ മീഡിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍(ഫീമെയില്‍ തീംഡ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്), റൊമാനിയയിലെ ഷോര്‍ട്ട ടു ദി പോയിന്റ് ഫിലിം ഫെസ്റ്റിവല്‍(മികച്ച സംവിധായകന്‍, മികച്ച നായിക പുരസ്‌കാരം), ഇന്ത്യയില്‍ ഛത്രപതി ശിവജി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍(മികച്ച അഭിനയം), ബെയ്‌റൂത്ത് ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍ ആന്റ് ഫാമിലി ഫെസ്റ്റിവല്‍(മികച്ച ഹ്രസ്വ ചിത്രം), ഇറ്റലിയിലെ വാരീസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍(മികച്ച ഛായാഗ്രഹണം, മികച്ച നടി) എന്നിവയിലേക്ക് സെലക്ഷന്‍ നേടിയിരുന്നു.

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ ശെയ്ഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. മികച്ച പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന് ഖത്തരി ഫിലിം ഫണ്ടിന്റെ സഹായം തുടരുമെന്ന് അവര്‍ പറഞ്ഞു.

ഖത്തരി ഫിലിം ഫണ്ടിന്റെ സഹായത്തോട് കൂടിയാണ് ശിഹാബ് എന്ന ഹ്രസ്വചിത്രം പൂര്‍ത്തിയാക്കിയത്. പിതാവിനും മൂത്ത സഹോദരനുമൊപ്പം കടലില്‍ സമയം ചെലവഴിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാവുന്ന എട്ട് വയസ്സുകാരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

Qatari short film scores eight awards and 46 international film festival selections