Monday, October 25, 2021
HomeSpecialMonday Matchകോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ടോപ്പ് സ്‌കോറര്‍ അവാര്‍ഡ് ഖത്തറിന്റെ അല്‍മോസ് അലിക്ക്

കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ടോപ്പ് സ്‌കോറര്‍ അവാര്‍ഡ് ഖത്തറിന്റെ അല്‍മോസ് അലിക്ക്

ദോഹ: 2021 കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പുരസ്‌കാരം ഖത്തര്‍ ഫോര്‍വേഡ് അല്‍മോസ് അല്‍മോസ് അലിക്ക്. അഞ്ച് കളികളില്‍ നിന്ന് നാല് ഗോളുകളാണ് അലി നേടിയത്.

മേഖലാ മല്‍സരത്തില്‍ അല്‍മോസ് അലി നേടുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. 2019ല്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ 9 ഗോളുകള്‍ നേടി അദ്ദേഹം റെക്കോഡിട്ടിരുന്നു. ഇതോടെ രണ്ട് ഭൂഖണ്ഡങ്ങളില്‍ ടോപ്പ് സ്‌കോറര്‍ ആവുന്ന ചരിത്രത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ താരമായി അല്‍മോസ് അലി മാറി.

മൂന്ന് ഭൂഖണ്ഡ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം കൂടിയാണ് അല്‍മോസ്. ഏഷ്യന്‍ കപ്പ്, കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് എന്നിവയ്ക്കു പുറമേ കോപ്പ അമേരിക്കയിലും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ഗംഭീര പ്രകടനം കാഴ്ച്ചവച്ച ഖത്തര്‍ ആകെ 12 ഗോളുകള്‍ നേടിയിരുന്നു. ഇതില്‍ അല്‍മോസ് നിര്‍ണായക പങ്കാണ് വഹിച്ചത്. സെമിവരെ എത്തിയ ഖത്തര്‍ അമേരിക്കയോട് നിര്‍ണായകമായ ഒരു ഗോളിന് തോറ്റാണ് പുറത്തായത്.
ALSO WATCH

Most Popular