ഖത്തറില്‍ ഇനി മുതല്‍ വാരാന്ത്യങ്ങളിലും വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാം

qatar shops opening

ദോഹ: വെള്ളിയാഴ്ച്ചകളിലും ശനിയാഴ്ച്ചകളിലും വാണിജ്യ സ്ഥാപനങ്ങള്‍ അടിച്ചിടാനുള്ള തീരുമാനം ഖത്തര്‍ മന്ത്രിസഭാ യോഗം പിന്‍വലിച്ചു. വ്യാഴാഴ്ച്ച മുതലാണ് പുതിയ തീരുമാനം നടപ്പില്‍ വരിക. കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നാല് ഘട്ടങ്ങളായി കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യ ഘട്ടം ജൂണ്‍ 15നാണ് ആരംഭിച്ചത്. രണ്ടാം ഘട്ടം ജൂലൈ 1ന് തുടങ്ങി. മൂന്നാം ഘട്ടം ആഗസ്ത് ഒന്നിനും നാലാംഘട്ടം സപ്തംബര്‍ ഒന്നിനും ആണ് നടപ്പിലാവുക.

Qatar’s Cabinet revokes decision requiring shops to remain closed on weekends