കൊറോണ മുന്നറിയിപ്പ് നല്‍കുന്ന ഖത്തറിന്റെ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ehteraz app in apple app store

ദോഹ: രോഗീ സമ്പര്‍ക്ക ചെയിന്‍ ട്രാക്ക് ചെയ്യുകയും വ്യക്തികളെയും ആരോഗ്യപ്രവര്‍ത്തകരെയും വൈദ്യസഹായം തേടേണ്ടതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഇഹ്തിറാസ് (EHTERAZ) ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡിലും ഉടന്‍ ആപ്പ് ലഭ്യമാവും.

കൊറോണവൈറസ് വ്യാപനം തടയുന്നതിനും രോഗത്തില്‍ നിന്ന് സംരക്ഷണം നേടുന്നതിനുമുള്ള ബോധവല്‍ക്കരണവും വിവരങ്ങളും നല്‍കുന്നതിന് വേണ്ടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇഹ്തിറാസ് ആപ്പ് വികസിപ്പിച്ചത്.

താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ആപ്പ് സഹായിക്കും
1. ക്വാരന്റൈന്‍ ചെയ്തവര്‍ വീട്ടിലോ ഹോട്ടലിലോ കഴിയുന്നുവെന്ന് ഉറപ്പ് വരുത്തും
2. രോഗബാധയുണ്ടായി എന്ന് സംശയിക്കാവുന്ന ആളുകളിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കും
3. രോഗബാധയുള്ളയാളുമായി സമ്പര്‍ക്കത്തിലായാല്‍ മുന്നറിയിപ്പ് നല്‍കും. കളര്‍കോഡുകളിലായിരിക്കും അറിയിപ്പ്. പച്ച-ലക്ഷണങ്ങളൊന്നുമില്ലാത്ത ആരോഗ്യവാനായ ആള്‍, ചാരനിറം-സംശയിക്കുന്ന കേസുകള്‍, ലക്ഷണങ്ങള്‍ ഉള്ളയാള്‍, രോഗീസമ്പര്‍ക്കമുള്ളയാള്‍, മഞ്ഞ- ക്വാരന്റൈനില്‍ ഉള്ളവര്‍, ചുവപ്പ്-രോഗബാധയുള്ളയാള്‍.

Qatar’s COVID-19 risk detector app Ehteraz now available on Apple’s App Store – Corona App in Qatar – Ehteraz App Qatar. You can download Qatar’s Ihtiraz app which Corona warns.