കൊറോണ മുന്നറിയിപ്പ് നല്‍കുന്ന ഖത്തറിന്റെ ഇഹ്തിറാസ് ആപ്പ് ആന്‍ഡ്രോയ്ഡിലും

Ehteraz app in android

ദോഹ: കൊറോണ രോഗീ സമ്പര്‍ക്ക ചെയിന്‍ ട്രാക്ക് ചെയ്യുകയും വ്യക്തികളെയും ആരോഗ്യപ്രവര്‍ത്തകരെയും വൈദ്യസഹായം തേടേണ്ടതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഇഹ്തിറാസ് (EHTERAZ) ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭ്യമായി. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഏതാനും ദിവസം മുമ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇഹ്തിറാസ് ലഭ്യമായിരുന്നു.

കൊറോണവൈറസ് വ്യാപനം തടയുന്നതിനും രോഗത്തില്‍ നിന്ന് സംരക്ഷണം നേടുന്നതിനുമുള്ള ബോധവല്‍ക്കരണവും വിവരങ്ങളും നല്‍കുന്നതിന് വേണ്ടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇഹ്തിറാസ് ആപ്പ് വികസിപ്പിച്ചത്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ആപ്പ് സഹായിക്കും
1. ക്വാരന്റൈന്‍ ചെയ്തവര്‍ വീട്ടിലോ ഹോട്ടലിലോ കഴിയുന്നുവെന്ന് ഉറപ്പ് വരുത്തും
2. രോഗബാധയുണ്ടായി എന്ന് സംശയിക്കാവുന്ന ആളുകളിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കും
3. രോഗബാധയുള്ളയാളുമായി സമ്പര്‍ക്കത്തിലായാല്‍ മുന്നറിയിപ്പ് നല്‍കും. കളര്‍കോഡുകളിലായിരിക്കും അറിയിപ്പ്. പച്ച-ലക്ഷണങ്ങളൊന്നുമില്ലാത്ത ആരോഗ്യവാനായ ആള്‍, ചാരനിറം-സംശയിക്കുന്ന കേസുകള്‍, ലക്ഷണങ്ങള്‍ ഉള്ളയാള്‍, രോഗീസമ്പര്‍ക്കമുള്ളയാള്‍, മഞ്ഞ- ക്വാരന്റൈനില്‍ ഉള്ളവര്‍, ചുവപ്പ്-രോഗബാധയുള്ളയാള്‍.

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊറോണ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് ജിപിഎസ്, ബ്ലൂടൂത്ത് സഹായത്തോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.

Qatar’s COVID-19 risk detector app, Ehteraz, is now available on Google Playstore for Android users.
It became available on Apple’s App Store a few days ago.