ദോഹ: ഖത്തറിലെ ആദ്യ വനിതാ മന്ത്രിയായിരുന്ന ശെയ്ഖ ആല്‍ മഹ്മൂദ് നിര്യാതയായി. വിദ്യാഭ്യാസ മന്ത്രിയായാണ് അവര്‍ സേവനമുഷ്ടിച്ചിരുന്നത്.
അറബി ഭാഷയില്‍ ബിരുദമെടുത്ത ശേഷം 1970ല്‍ അധ്യാപികയായാണ് ശെയ്ഖ ആല്‍ മഹ്മൂദ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് സ്‌കൂള്‍ ഡയറക്ടറായി. 1996ല്‍ അമീറിന്റെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട അവര്‍ 2003ലാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.
തൊഴിലാളി കാര്യം, സ്‌കൂള്‍ വികസന പദ്ധതി ഉള്‍പ്പെടെ നിരവധി കമ്മിറ്റികളുടെ അധ്യക്ഷയായിരുന്നു. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
Content Highlights: Qatar’s first female minister passes away