ദോഹ: ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനി ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സാരിഫുമായി കൂടിക്കാഴ്ച്ച നടത്തി. ശെയ്ഖ് മുഹമ്മദ് നടത്തിയ ഇറാന് സന്ദര്‍ശനത്തിനിടെയാണ് കൂടിക്കാഴ്ച്ച. ഉഭയ കക്ഷി വിഷയങ്ങളും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച നടത്തി. അമേരിക്കയുമായുള്ള ഇറാന് ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുമെന്ന് ഖത്തര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.