ഖത്തര്‍-ഈജിപ്ത് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി ഇൗജിപ്ത് വിദേശകാര്യമന്ത്രി സമിഹ് ഷോക്രിയുമായി െകെറോയിലാണ് കൂടിക്കാഴ്ച നടത്തിയത്. ജനുവരിയിൽ അൽ-ഉല പ്രഖ്യാപനം ഒപ്പിട്ടതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധങ്ങളിലെ ഗുണപരമായ സംഭവവികാസങ്ങൾ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
വരും കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും മുന്നോട്ടുവച്ചു. ഗസ്സയിലെ വെടിനിര്‍ത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ഈജിപ്തിന് ഖത്തര്‍ വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു.