അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാനായി ക്യാമ്പയിന്‍ ആരംഭിച്ചതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം

Construction-Qatar-Living

ദോഹ: എല്ലാവിധ അനധികൃത കയ്യേറ്റങ്ങളും പൊളിച്ചുമാറ്റാനായി സര്‍ക്കാര്‍ വ്യാപകമായ ക്യാമ്പയിന്‍ ആരംഭിച്ചതായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം. പൊതുസ്ഥലങ്ങള്‍ കയ്യേറി നിര്‍മിച്ച കെട്ടിടങ്ങങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഫാമുകള്‍ എന്നിവ ഉടന്‍ തന്നെ പൊളിച്ചു മാറ്റാനും സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനും അധികൃതര്‍ രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയായിരിക്കും കയ്യേറ്റങ്ങള്‍ പൊളിക്കാനുള്ള ശ്രമങ്ങള്‍ നടക്കുക. വിവിധ മുനിസിപ്പാലിറ്റികള്‍ തങ്ങളുടെ പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ രാജ്യത്ത് മുമ്പെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പരിസ്ഥിതി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകെ ഏകോപിപ്പിക്കാന്‍ തീരുമാനിക്കുന്നത്.