ദോഹ: ഐക്യ രാഷ്ട സംഘടനയുടെ 76ാമത് സെഷന്റെ ലീഗല്‍ കമ്മറ്റി അധ്യക്ഷയായി ഖത്തര്‍ പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടു.
ഖത്തറിന്റെ യുഎന്‍ സ്ഥിരം പ്രതിനിധി ശെയ്ഖ ആലിയ ബിന്‍ത് അഹ്‌മദ് ബിന്‍ സെയ്ഫ് ആല്‍ഥാനിയെ ആണ് ഐക്യ രാഷ്ട സംഘടന ജനറല്‍ അസംബ്‌ളി ഈ സ്ഥാനത്തേക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. സപ്തംബര്‍ 16ന് ആണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്.
ഐക്യ രാഷ്ട സംഘടനയുടെ സുപ്രധാനമായൊരു വകുപ്പിന് നേതൃത്വം കൊടുക്കുവാന്‍ അവസരം നല്‍കിയത് ശെയ്ഖ ആലിയ യുഎന്‍ അംഗങ്ങളോടുള്ള നന്ദിയും കടപ്പാടും വ്യക്തമാക്കി. തന്റെപേര് നിര്‍ദേശിച്ച ഏഷ്യാ, പസഫിക് രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളോട് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.