ദോഹ: ഖത്തറിലെ വനിതാ ക്രിക്കറ്റ് മേധാവിയും അന്താരാഷ്ട്ര അമ്പയര്‍ പാനലില്പ്പെടുന്നയാളുമായ ശിവാനി മിശ്രയെ തേടി മറ്റൊരു നേട്ടം കൂടി. ഐസിസിയുടെ 100% ക്രിക്കറ്റ് ഫ്യൂച്ചര്‍ ലീഡേഴ്സ് പ്രോഗ്രമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 40 വനിതകളില്‍ ശിവാനി മിശ്രയും ഉള്‍പ്പെട്ടു. ചൊവ്വാഴ്ച്ചയാണ് ലോക ക്രിക്കറ്റ് ഗവേണിങ് ബോഡി പട്ടിക പ്രഖ്യാപിച്ചത്.
മിശ്രയ്ക്ക് പുറമേ 28 ഐസിസി അംഗരാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്. ക്രിക്കറ്റ് രംഗത്ത് വളര്‍ന്ന് വരുന്ന വനിതകള്‍ക്ക് ആവശ്യമായ പിന്തുണയും മറ്റ് സഹായങ്ങളും ഐസിസിയില്‍ നിന്ന് ലഭിക്കും. ബ്രസീല്‍ ക്യാപറ്റന് റോബര്‍ട്ട അവേരി, യുഎസ്എ ക്രിക്കറ്റ് ബോര്‍ഡ് അംഗം നാദ ഗ്രുനി, ഇന്ത്യന്‍ റഫറി വിജയലക്ഷ്മി നരസിംഹന് തുടങ്ങിയവര്‍ പട്ടികയിലുണ്ട്.
ഐസിസി അധ്യക്ഷന്‍ ഗ്രെഗ് ബാര്‍ക്ലെ, മുന്‍ പാകിസ്താന് വനിതാ ക്യാപ്റ്റന്‍ സന മീര്‍, ഇന്റര്‍നാഷനല്‍ അംപയര്‍ ക്ലെയര്‍ പോലോസക്, മുന്‍ വെസ്റ്റിന്‍ഡീസ് ബൗളറും ഇപ്പോള്‍ ബ്രോഡ്കാസ്റ്ററുമായ ഇയാന്‍ ബിഷപ്പ് എന്നിവരാണ് മെന്റര്‍മാര്‍. നിശ്ചിത മെന്ററില്‍ നിന്ന് ആറ് മാസത്തെ മാര്‍ഗനിര്‍ദേശവും പിന്തുണയുമാണ് തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തര്‍ക്കും ലഭിക്കുക.
ഉത്തര്‍പ്രദേശിലെ ലഖ്നോ സ്വദേശിയായ ശിവാനി 15 വര്‍ഷത്തോളമായി ഖത്തറിലുണ്ട്. പേള്‍ സ്കൂളില്‍ കായിക വിഭാഗം അധ്യാപികയായ ശിവാനി എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റ്സ്ന്മാരില്‍ ഒരാളായ സുനില്‍ ഗവാസ്കറുടെ ആരാധിക കുടിയാണ്.
ALSO WATCH