ഖത്തറിലെ ജോലിക്കാര്‍ ക്രമേണ തൊഴിലിടങ്ങളിലേക്കു മടങ്ങുന്നു

Government offices in Qatar

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒഴിഞ്ഞ ഖത്തറിലെ ഓഫിസുകള്‍ ക്രമേണ സാധാരണ നിലയിലേക്കു വരുന്നതായി കണക്കുകള്‍. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വലിയ തോതില്‍ മാറിയ ഓഫിസ് സംവിധാനം വീണ്ടും പഴയ രീതിയിലേക്കു വരികയാണെന്ന് ജിപിഎസ് ട്രാക്കിങിനെ അടിസ്ഥാനമാക്കിയുള്ള ഗൂഗിള്‍ മൊബിലിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

ഈദുല്‍ ഫിത്വറിനു ശേഷമാണ് ഓഫിസുകളിലേക്ക് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതെന്ന് കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡ് നടത്തിയ വെബിനാറില്‍ വ്യക്തമാക്കി. 2020 രണ്ടാം പാദത്തില്‍ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു വെബിനാര്‍.

ഖത്തറില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല, മുന്‍വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 72 ശതമാനവും മെയില്‍ 45 ശതമാനവും ഇടിഞ്ഞിരുന്നു. എന്നാല്‍, ജൂണില്‍ ശക്തമായ തിരിച്ചുവരവാണ് കാണുന്നത്. 2019 രണ്ടാംപാദത്തെ അപേക്ഷിച്ച് ജൂണില്‍ 5 ശതമാനം മാത്രമാണ് ഇടിവ്.

Qatar’s workforce gradually returning to offices