ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ച്ച് 29 വരെ മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തിവച്ചു

qatar football association

ദോഹ: മാര്‍ച്ച് 29 വരെയുള്ള മുഴുവന്‍ ഫുട്‌ബോള്‍ മല്‍സരങ്ങളും നിര്‍ത്തിവയ്ക്കുന്നതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഖത്തര്‍ ഒളിംപിക് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
അമീര്‍ കപ്പ്, ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ്, സെക്കന്റ് ഡിവിഷന്‍ ലീഗ്, ഖത്തര്‍ ഗ്യാസ് ലീഗ്, ഉരീദു കപ്പ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നവയില്‍പ്പെടും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന മറ്റു പ്രാദേശിക മല്‍സരങ്ങളും മാര്‍ച്ച് 29 വരെ നിര്‍ത്തിവയ്ക്കും.