ഖ്വിഫ് ഫുട്‌ബോള്‍ ഫൈനല്‍ നാളെ; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

ദോഹ: വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകീട്ട് 6 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഖ്വിഫ് കപ്പ് സ്വന്തമാക്കിയ തൃശൂര്‍ ജില്ലാ സൗഹൃദവേദിയും മുന്‍ വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായിട്ടുള്ള കെഎംസിസി മലപ്പുറവും തമ്മിലാണ് ഫൈനല്‍.

ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടക്കുന്ന സമാപന ചടങ്ങില്‍ കേരള നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയി പങ്കെടുക്കും.
ടി വി ഇബ്രാഹിം എംഎല്‍എ, പ്രമുഖ കളിഎഴുത്തുകാരന്‍ കമാല്‍ വരദൂര്‍, ഇന്ത്യന്‍ എംബസി അധികൃതര്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, ഖത്തര്‍ കായിക മന്ത്രാലയം പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി സാരഥികള്‍ തുടങ്ങിയവരും പങ്കെടുക്കും. പ്രശസ്ത ഗായകരായ താജുദ്ദീന്‍ വടകര, റിയാസ് കരിയാട് തുടങ്ങിയവരോടൊപ്പം ദോഹയിലെ 98.6 എഫ് എം റേഡിയോ, മലയാളി സമാജം കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും സമാപന ചടങ്ങിന് മാറ്റുകൂട്ടും.