ഖ്വിഫ് ഫുട്ബാള്‍: തൃശൂര്‍ ജില്ലാ സൗഹൃദവേദി ഫൈനലില്‍

ദോഹ: വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തൃശൂര്‍ ജില്ലാ സൗഹൃദ വേദി കെഎംസിസി പാലക്കാടിനെ തോല്‍പ്പിച്ചു. പ്രാഥമിക റൗണ്ട് മത്സരത്തില്‍ തുല്യതയില്‍ പിരിഞ്ഞ ടീമുകള്‍ തമ്മിലുള്ള കളി പ്രവചാനീതമാകുമെന്ന് പ്രതീക്ഷിച്ചെത്തിയ ഗ്യാലറിയെ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു പാലക്കാടിന്റേത്.

qiff football

ഇരു ഗോള്‍ മുഖങ്ങളും ആക്രമണ പ്രത്യാക്രമണങ്ങളാല്‍ സമ്പന്നമായെങ്കിലും കളിയുടെ 26ാം മിനിറ്റില്‍ തൃശൂരിന്റെ 11ാം നമ്പര്‍ താരം ജിജോ ജോസഫ് സെന്റര്‍ സര്‍ക്കിള്‍ നിന്നു തൊടുത്തുവിട്ട ഷോട്ട് ഗോള്‍പോസ്റ്റിന്‍െ മൂലയില്‍ ചെന്നുപതിച്ചപ്പോള്‍ പാലക്കാടിന്റെ കാവല്‍ക്കാരന്‍ നിസ്സാഹയനായി. തിരിച്ചടിക്കാനുള്ള പാലക്കാടിന്റെ ശ്രമങ്ങള്‍ നിഷ്ഫലമാക്കി മുന്നേറിയ തൃശൂരിന് അനുകൂലമായി ലഭിച്ച പെനല്‍ട്ടി കിക്ക് ഗോളാക്കിയപ്പോള്‍ സ്‌കോര്‍ബോഡില്‍ 2-0.

തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാതെ പാലക്കാട് പൊരുതികളിച്ചപ്പോള്‍ തൃശൂരിന്റെ ഫൗള്‍ കിക്കിന് പാലക്കാടിന് അനുകൂലമായി ഒരു പെനല്‍ട്ടി കിക്ക് ലഭിച്ചപ്പോള്‍ കെഎംസിസിയുടെ പത്താം നമ്പര്‍ താരം ഫൈസല്‍ ഗോളാക്കി. മത്സരത്തിന്‍ര ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ തൃശൂര്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും തൃശൂരിന്റെ മിന്നുംപ്രകടനമായിരുന്നു ദൃശ്യമായിരുന്നത്. മൗസിഫും (2), സാദിഖും നാസറും ഗോള്‍ വേട്ടകള്‍ നടത്തി പാലക്കാടിനെ നിഷ്പ്രഭമാക്കി. മത്സരം അവസാനിച്ചപ്പോള്‍ നാലുഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി തൃശൂര്‍ ജില്ലാ സൗഹൃദവേദി ചരിത്രം ആവര്‍ത്തിച്ച് കലാശക്കളിക്ക് യോഗ്യത നേടി. മാന്‍ ഓഫ് ദ മാച്ചായി തൃശൂരിന്റെ നാസറിനെ തിരഞ്ഞെടുത്തു.