ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യത

qatar wind

ദോഹ: വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ഖത്തറില്‍(Qatar) ശക്തമായ കാറ്റിനും(strong wind) കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Qatar Meteorology Department ). നാളെ വൈകീട്ട് മുതല്‍ അടുത്തയാഴ്ച്ച മധ്യം വരെ കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുണ്ട്.

നാളെ വൈകുന്നേരം മുതല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 12 മുതല്‍ 22 കെടി വരെയാവും. ചില സ്ഥലങ്ങളില്‍ ഇത് 28 കെടി വരെയാവും. കടലില്‍ തിരമാലകളുടെ ഉയരം 4 മുതല്‍ 7 വരെ ആയിരിക്കും. ചില സമയങ്ങളില്‍ 9 അടി വരെയാവുമെന്നും കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി.

വാരാന്ത്യത്തില്‍ ചുരുങ്ങിയ താപനില 28 ഡിഗ്രിയും പരമാവധി താപനില 37 ഡിഗ്രിയും ആയിരിക്കും.
ALSO WATCH