ദോഹ: കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ച പശ്ചാത്തലത്തില്‍ ലോണ്‍ തിരിച്ചടവിന് സമയം നീട്ടി നല്‍കി ഖത്തറിലെ ബാങ്കുകള്‍. ഖത്തറിലെ പ്രമുഖ ബാങ്കുകളായ ഖത്തര്‍ നാഷനല്‍ ബാങ്കും(ക്യുഎന്‍ബി) അല്‍ ഖലീജിയുമാണ് ലോണ്‍ തിരിച്ചടവിന് മൂന്ന് മാസം നീട്ടിനല്‍കുന്നതായി പ്രഖ്യാപിച്ചത്.
മാര്‍ച്ച് മുതലുള്ള മൂന്ന് മാസത്തേക്ക് പലിശയോ പ്രത്യേക ഫീസോ ഉണ്ടാവില്ലെന്ന് ബാങ്കുകള്‍ ട്വറ്ററില്‍ അറിയിച്ചു.