Tuesday, September 27, 2022
HomeGulfQatarഖത്തറിലെ ഹോട്ടലുകള്‍ അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്താന്‍ ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം ആരംഭിച്ചു

ഖത്തറിലെ ഹോട്ടലുകള്‍ അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്താന്‍ ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം ആരംഭിച്ചു

ദോഹ: കോവിഡില്‍ നിന്ന് മുക്തി നേടി സഞ്ചാരികളെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന ഖത്തറില്‍ ഹോട്ടലുകള്‍ പൂര്‍ണമായും അണുവിമുക്തമെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക പദ്ധതി. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തര്‍ ക്ലീന്‍ എന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

വിവിധ ഘട്ടങ്ങളായാണ് ഖത്തര്‍ ക്ലീന്‍ പദ്ധതി നടപ്പാക്കുന്നത്. ഹോട്ടല്‍ സ്ഥാപനങ്ങള്‍ പാലിക്കേണ്ട അണുവിമുക്തി, ശുചീകരണ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് കൊണ്ട് അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുകയാണ് ആദ്യ ഘട്ടം. ഹോട്ടലുകള്‍ സ്വീകരിക്കുന്ന സ്വതന്ത്ര നടപടികള്‍ക്കൊപ്പം കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള കാര്യങ്ങളും നടപ്പാക്കും.

നിശ്ചിത മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്ന ഹോട്ടലുകള്‍ക്ക് ഖത്തര്‍ ക്ലീന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിഥികള്‍ക്ക് സുരക്ഷിതമായി താമസിക്കാം എന്ന ഉറപ്പാണ് ഖത്തര്‍ ക്ലീന്‍. രാജ്യത്തെ റസ്റ്റോറന്റുകളില്‍ ഡൈനിങ് ആരംഭിക്കുന്നതിനും സമാനമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

QNTC, MoPH launch Qatar Clean programme in hotels

Most Popular