Friday, January 28, 2022
HomeGulfQatarറമദാനില്‍ സൗജന്യ ഭക്ഷണ കൂപ്പണ്‍ പദ്ധതിയുമായി ഖത്തറിലെ അന്‍സാര്‍ ഗാലറി

റമദാനില്‍ സൗജന്യ ഭക്ഷണ കൂപ്പണ്‍ പദ്ധതിയുമായി ഖത്തറിലെ അന്‍സാര്‍ ഗാലറി

ദോഹ: റമദാനിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഖത്തറിലെ അന്‍സാര്‍ ഗാലറിയും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സാമൂഹ്യ സഹായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രീപെയ്ഡ് കൂപ്പണുകള്‍ വിതരണം ചെയ്യും. ഈ കൂപ്പണ്‍ ഉപയോഗിച്ച് അന്‍സാര്‍ ഗാലറിയുടെ ഏത് ബ്രാഞ്ചില്‍ നിന്നും ഭക്ഷ്യ വസ്തുക്കളും മറ്റു അവശ്യ വസ്തുക്കളും വാങ്ങാം.

ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സിഇഒ എന്‍ജിനീയര്‍ ഇബ്‌റാഹിം അബ്ദുല്ല അല്‍ മാലികി, അന്‍സാര്‍ ഗാലറി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹുസൈന്‍ അഹ്‌മദ് മഹ്ദി ഉള്‍പ്പെടെയുള്ളവര്‍ കരാര്‍ ഒപ്പ് വയ്ക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു. റമദാനില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഉറപ്പ് വരുത്തുകയാണ് കരാറിന്റെ ലക്ഷ്യം. റമദാന് ശേഷവും അന്‍സാര്‍ ഗാലറിയുമായുള്ള സഹകരണം തുടരാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അല്‍ മാലികി പറഞ്ഞു.

Most Popular