ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് അടിയന്തര സാഹചര്യം വന്നാല്‍ സഹായിക്കുന്നതിന് ഖത്തര്‍ റെഡ് ക്രസന്റ് സന്നദ്ധ സേവകരെ തേടുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആവശ്യമായി വന്നാല്‍ ഏത് സമയത്തും സേവനം നല്‍കാന്‍ തയ്യാറുള്ളവര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഖത്തരി പൗരന്മാര്‍ക്കോ ഖത്തര്‍ ഐഡിയുള്ളവര്‍ക്കോ ആണ് വൊളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ഉള്ളവരായിരിക്കണം. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വൊളന്റിയര്‍ ക്ലബ്ബിലും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഖത്തര്‍ റെഡ് ക്രസന്റ് സ്‌കൂള്‍ പ്രോഗ്രാമിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.