ദോഹ: 2017 നവംബര്‍ 5ന് ഖത്തറില്‍ ആരംഭിച്ച ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്ക് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്തിരുന്ന എഎം ചാനലുകളുടെ ഇടയിലേക്കാണ് 2017ല്‍ ഒലിവ് സുനോ നെറ്വര്‍ക്കിന്റെ വരവ്. 106.3 ഫ്രീക്വന്‍സിയില്‍ ഹിന്ദി സ്റ്റേഷന് റേഡിയോ ഒലീവും 91.7-ല്‍ മലയാളം സ്റ്റേഷന് റേഡിയോ സുനോയും അതുവരെ ഉണ്ടായിരുന്ന റേഡിയോ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച് ഇന്ത്യയിലെയും ഗള്‍ഫ് മേഖലയിലെയും മികച്ച റേഡിയോ അവതാരകര്‍ ഖത്തറിന് സമ്മാനിച്ചത് പുതിയൊരു റേഡിയോ സംസ്കാരം ആയിരുന്നു.
നിരവധി പരിപാടികളാണ് ഒലിവ് സുനോ ഖത്തറിലെ പ്രവാസികള്‍ക്ക് സമ്മാനിച്ചത്. റേഡിയോ ഡ്രാമ, ആര്‍ജെ ജൂനിയര്‍, തുടങ്ങിയ ആദ്യ പ്രോഗ്രാമുകള്‍ക്ക് തന്നെ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ഖത്തറിന് തീര്‍ത്തും അന്യമായിരുന്ന സിനിമ പ്രീമിയറുകള്‍ സംഘടിപ്പിച്ചു കൊണ്ട് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടി. പ്രസ്ഥാനം, ലൂസിഫര്‍, വൈറസ്, മാമാങ്കം, പുണ്യാളന് തുടങ്ങിയ ചിത്രങ്ങള്‍ കൃഷിയിടത്തിലെ സദ്യ, ഡാന്‍ഡിയ നൈറ്റ് ഫ്ലൈ വിത്ത് ആര്‍ജെസ്, അന്താക്ഷരി, റേഡിയോ ക്രിക്കറ്റ് ലീഗ്, ഹൃദയരാഗങ്ങള്‍, ഡെസേര്‍ട് ലൈറ്റ്സ്, വാഖ് പ്രീമിയര്‍ ലീഗ് അങ്ങനെ ജനകീയമായ പരിപാടികള്‍ കൊണ്ട് തന്നെ ഒലിവ് സുനോ ശ്രദ്ധിക്കപ്പെട്ടു.
സുനോ മിറ ഒലിവ് അപ്ഡേറ്റ്സ് എന്ന വാര്‍ത്താധിഷ്ടിത പരിപാടി ഓണ്‍ എയറിലും ഓണ്‍ലൈനിലും എത്തിച്ചതോടെ പ്രാദേശിക വാര്‍ത്തകള്‍ അറിയുന്നതിനായി ശ്രോതാക്കള്‍ റേഡിയോ സുനോ പിന്തുടര്ന്നു. ഖത്തറിന്റെ വിവിധ മന്ത്രാലയങ്ങള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ വ്യക്തതയോടെ ഏറ്റവും വേഗത്തില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ ഈ രണ്ടു റേഡിയോ സ്റ്റേഷനുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
നവ മാധ്യമങ്ങളില്‍ സ്വാധിനമറിയിച്ച ഒലിവ് സുനോ നല്കുന്ന ആശയങ്ങളും പരിപാടികളും ലക്ഷ കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്യുന്നത് . 1000 ദിനങ്ങള്‍ പങ്കിടുമ്പോള്‍ അഭിമാനകരമായി നിരവധി നേട്ടങ്ങളുടെ നെറുകയിലാണ് റേഡിയോ സുനോ. വണ്‍ റേഡിയോ ഫോര്‍ ഓള് എന്ന ആശയത്തിലൂടെ മലയാളത്തിന്റെ എല്ലാ പ്രിയ റേഡിയോ അവതാരകരെയും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ എത്തിച്ചു. ഖത്തറിലെ വിവിധ കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് പിന്തുണ നല്കുന്ന വാട്സാപ്പ് ഖത്തര്‍ എന്ന പരിപാടിയില്‍ വന്ന് പോയത് നൂറിലധികം ഇവന്റുകളാണ്.
Qatar radio olive suno 1000 days