കോവിഡ് മുന്നണി പോരാളികളായ വനിതകളെ ആദരിക്കുന്നു

radio suno

ദോഹ: ഖത്തറിലെ പ്രമുഖ റേഡിയോ സ്റ്റേഷന്‍ റേഡിയോ സുനോ 91.7 എഫ്.എമ്മും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഖത്തറും ചേര്‍ന്ന് കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണി പോരാളികളായ 10 സ്ത്രീ രത്‌നങ്ങളെ ആദരിക്കുന്നു. ഇന്ന് വൈകീട്ട് റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്തി പത്രങ്ങളും ഫലകവും സമ്മാനിക്കും. ഫേന്‍സ് ആന്റ് പീറ്റേല്‍സ്, ദാനത്ത് അല്‍ ബഹ്ര്‍ ഫിഷ് ബിബിക്യു എന്നിവരാണ് പ്രായോജകര്‍.