ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

ദോഹ: ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട ന്യനമര്‍ദ്ദം ശക്തി പ്രാപിച്ചു. വരും ദിവസങ്ങളില്‍ ഖത്തറിലെ കാലാവസ്ഥ അസ്ഥിരമാകുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച്ച രാജ്യത്തിന്റെ മിക്ക ഭാഗത്തും മഴ ലഭിക്കും.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച്ച ഇടിയോട് കൂടിയ മഴയുണ്ടാവും. ചുരുങ്ങിയ താപനില 15 ഡിഗ്രി വരെയെത്തും. പൊടിക്കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഖത്തറിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു.