Thursday, December 2, 2021
HomeNewsfeedവാക്‌സിനെടുക്കാത്തവര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

വാക്‌സിനെടുക്കാത്തവര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച്ച തോറും എടുക്കേണ്ട കോവിഡ് ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിനെടുക്കാത്ത മുഴുവന്‍ ജീവനക്കാരും എല്ലാ ആഴ്ച്ചയും ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു.

റാപിഡ് ആന്റിജന്‍ ടെസ്റ്റ് രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് നടത്തേണ്ടതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂക്കില്‍ നിന്നുള്ള സ്വാബ് എടുത്ത് 15 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്നതാണ് റാപിഡ് ആന്റിജന്‍ ടെസ്റ്റ്. സമീപ പ്രദേശത്തുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് അപ്പോയിന്‍മെന്റ് എടുത്ത് ഈ പരിശോധനാ നടത്താവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

 

Most Popular