കുന്തിരിക്കം മണക്കുന്ന കത്താറ; അന്താരാഷ്ട്ര ആംബര്‍ എകിസിബിഷന് തുടക്കം

ദോഹ: ലോകത്തിലെ അപൂര്‍വ്വ ഇനം കുന്തിരിക്കങ്ങളുടെ പ്രദര്‍ശനം കത്താറയില്‍. കത്താറ ബില്‍ഡിങ് 12ലാണ് രണ്ടാമത് ഇന്റര്‍നാഷനല്‍ ആംബര്‍ എക്‌സിബിഷന്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കുന്തിരിക്കം മേളയാണ് കത്താറയിലേത്.

ഖത്തര്‍, തുര്‍ക്കി, ഇറാഖ്, കുവൈത്ത്, സ്വീഡന്‍, ലബ്‌നാന്‍, യുകെ, ജര്‍മനി, റഷ്യ, പോളണ്ട്, ഉക്രെയിന്‍, ലിത്വാനിയ, ലാറ്റ്വിയ തുടങ്ങിയ 13 രാജ്യങ്ങളില്‍ നിന്നുള്ള 90ലേറെ സ്റ്റാളുകളാണ് മേളയിലുള്ളത്. കുന്തിരിക്കവുമായി ബന്ധപ്പെട്ട ലോക സംഘടനകളിലെ പ്രതിനിധികളും നാല് ദിവസത്തെ ആംബര്‍ എക്‌സിബിഷനെത്തുന്നുണ്ട്.

കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹിം അല്‍സുലൈത്തി മേള ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്തു. രണ്ടാം വര്‍ഷം പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായതായി സുലൈത്തി പറഞ്ഞു.

Content Highlight: Rare types of amber on show