Saturday, November 27, 2021
HomeNewsfeedറാസ് അബൂ അബൂദ് സ്റ്റേഡിയം ഇനി സ്റ്റേഡിയം 974; ആദ്യ മല്‍സരം 30ന്

റാസ് അബൂ അബൂദ് സ്റ്റേഡിയം ഇനി സ്റ്റേഡിയം 974; ആദ്യ മല്‍സരം 30ന്

ദോഹ: ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച റാസ് അബൂ അബൂദ് സ്റ്റേഡിയം ഇനി സ്റ്റേഡിയം 974 എന്നറിയപ്പെടും. നവംബര്‍ 30ന് ഫിഫ അറബ് കപ്പിന്റെ ആദ്യ മല്‍സരത്തിന് ഈ പുല്‍ത്തകിടിയില്‍ പിന്തുരുളും.

ഖത്തര്‍ ലോക കപ്പിനു വേണ്ടി നിര്‍മിക്കുന്ന ഏഴാമത്തെ കളിമൈതാനമാണ് സ്റ്റേഡിയം 974ലൂടെ പൂര്‍ത്തിയാവുന്നത്. ഖലീഫ ഇന്റര്‍നാഷനല്‍, അല്‍ ജനൂബ്, എജുക്കേഷന്‍ സിറ്റി, അഹ്‌മദ് ബിന്‍ അലി, അല്‍ ബൈത്ത്, അല്‍ തുമാമ എന്നീ സ്റ്റേഡിയങ്ങളാണ് ഇതിനകം പൂര്‍ത്തിയായത്.
stadium 974 qatar1974 ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ചു എന്നതിനാലാണ് സ്റ്റേഡിയത്തിന് ഈ പേര് നല്‍കാന്‍ കാരണം. ഖത്തറിന്റെ ഐഎസ്ഡി കോഡും 974 ആണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ തുറമുഖം, ഹമദ് തുറമുഖം എന്നിവയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഡിയം ഖത്തറിന്റെ കവാടത്തിലാണെന്നതും പുതിയ പേര് നല്‍കാന്‍ കാരണമാണ്.

2022 ലോക കപ്പിന്റെ റൗണ്ട് ഓഫ് 16 സ്റ്റേജ് വരെയുള്ള ഏഴ് കളികളാണ് സ്റ്റേഡിയം 974ല്‍ നടക്കുക. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പില്‍ ആദ്യ സെമിയും തേര്‍ഡ് പ്ലേഓഫും ഉള്‍പ്പെടെ 6 കളികള്‍ ഇവിടെ അരങ്ങേറും. 40,000 കാണികള്‍ക്കാണ് ഈ സ്റ്റേഡിയത്തില്‍ സൗകര്യമുള്ളത്. ദോഹ മെട്രോ ഗോള്‍ഡ് ലൈനിലെ റാസ് അബൂ അബൂദ് സ്‌റ്റേഷനില്‍ നിന്ന് 800 മീറ്റര്‍ അകലെയാണ് സ്‌റ്റേഡിയം 974.

Most Popular