Wednesday, December 8, 2021
HomeNewsfeedഫോര്‍മുല വണ്‍ കാര്‍ റേസ്; ദോഹ മെട്രോ നേരത്തേ സര്‍വീസ് ആരംഭിക്കും

ഫോര്‍മുല വണ്‍ കാര്‍ റേസ്; ദോഹ മെട്രോ നേരത്തേ സര്‍വീസ് ആരംഭിക്കും

ദോഹ: ലുസൈല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മല്‍സരത്തോടനുബന്ധിച്ച് ദോഹ മെട്രോ നേരത്തേ സര്‍വീസ് ആരംഭിക്കും. മല്‍സരം നടക്കുന്ന നവംബര്‍ 19ന് വെള്ളിയാഴ്ച്ച ദോഹ മെട്രോ റെഡ് ലൈനില്‍ ഉച്ചയ്ക്ക് 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ഗ്രീന്‍ ലൈനിലും ഗോള്‍ഡ് ലൈനിലും പതിവ് പോലെ ഉച്ചയ്ക്ക് 2 മണിക്കു മാത്രമാണ് സര്‍വീസ് തുടങ്ങുക.

ഖത്തറില്‍ ആദ്യമായാണ് ഫോര്‍മുല വണ്‍ റേസ് നടക്കുന്നത്. നവംബര്‍ 19 മുതല്‍ 21വരെയാണ് ലുസൈല്‍ സര്‍ക്യൂട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് മല്‍സരം.

Most Popular