ദോഹ: ഖത്തറില്‍ മാളുകളിലുള്ള റസ്റ്റോറന്റുകളില്‍ നാളെ മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ഇതുവരെ ഇവിടെ നിന്ന് പാര്‍സല്‍ വാങ്ങുന്നതിനോ ഹോം ഡെലിവറിക്കോ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടമായ ജൂലൈ 1 മുതലാണ് മാളുകളിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകള് തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, റസ്റ്റോറന്റുകളില്‍ ഡൈനിങ് അനുവദിച്ചിരുന്നില്ല.
restaurants at malls around Qatar are opening up for dining in