Saturday, October 1, 2022
HomeNewsfeedകോവിഡിനെ പൂര്‍ണമായും തുടച്ചുനീക്കുന്നതു വരെ വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി

കോവിഡിനെ പൂര്‍ണമായും തുടച്ചുനീക്കുന്നതു വരെ വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി

ദോഹ: കോവിഡ് പൂര്‍ണമായും ഇല്ലാതാവുന്നതുവരെ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണവും കോവിഡ് പരിശോധനയും തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. കോവിഡിനെ വരുതിയിലാക്കുന്ന രീതിയില്‍ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാനാവൂ എന്ന് മന്ത്രി പറഞ്ഞു.

ഖത്തര്‍ എക്കോണമിക് ഫോറത്തില്‍ ദി എക്കോണമിക്‌സ് ഓഫ് ഇക്കോളജി ആന്റ് പബ്ലിക് ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വ്യത്യസ്ത വ്യാപാര, വാണിജ്യ മേഖലകള്‍ തുറക്കുന്നതിന് കോവിഡ് പരിശോധന വളരെ പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ കോവിഡ് വ്യാപനത്തെ വലിയ തോതില്‍ തടയുന്നതിനാല്‍ ഖത്തറിന് ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, അതിലൂടെ കോവിഡിനെ പൂര്‍ണമായും തുടച്ചുനീക്കാനാവില്ല. എല്ലാ രാജ്യങ്ങളും നിശ്ചിത ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതോട് കൂടി മാത്രമേ കോവിഡിനെ വരുതിയിലാക്കാനാവൂ. ഖത്തര്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഏറ്റവും മികച്ച ഫലമാണ് നല്‍കുന്നതെന്നും അല്‍ കുവാരി പറഞ്ഞു.
ALSO WATCH

Most Popular