Saturday, October 23, 2021
HomeNewsfeedഖത്തറില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍

ഖത്തറില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍

ദോഹ: രാജ്യത്ത് നിലവില്‍ തുടരുന്ന കോവിഡ് വ്യാപനം തടയണമെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഉണ്ടായതു പോലെ സമ്പൂര്‍ണമായ ലോക്ക്ഡൗണ്‍ വേണം. റോഡുകള്‍ ഒഴിയുകയും ആളുകള്‍ വീട്ടിലിരുന്ന ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ടാവണം. അതാണ് വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല വഴി- ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് വിഭാഗം മേധാവി അഹ്‌മദ് അല്‍ മുഹമ്മദ് പറഞ്ഞു. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ജനങ്ങള്‍ പരസ്പരം ബന്ധപ്പെടുകയും ജോലി സ്ഥലത്തും മറ്റു പരിപാടികളിലും ഹാജരാകുകയും ചെയ്താല്‍ വൈറസ് വ്യാപനം തുടരും. വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്ര കൂടുതല്‍ പേര്‍ ആശുപത്രിയിലാകുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ രോഗബാധ വലിയ തോതില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയില്‍ ഐസിയുവില്‍ ഉണ്ടായിരുന്നത് 53 പേരായിരുന്നു. ഇപ്പോള്‍ അത് 300ല്‍ കൂടുതലായി. കഴിഞ്ഞ വര്‍ഷം രോഗം മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നപ്പോള്‍ പോലും ഇത്രയും പേര്‍ ഐസിയുവില്‍ ഉണ്ടായിരുന്നില്ലെന്ന് അല്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി.

Most Popular