ജാഗ്രതൈ; ഖത്തറിന്റെ തെരുവുകളില്‍ റോബോട്ടുകളിറങ്ങി(വീഡിയോ കാണാം)

STREET PATROL ROBOT QATAR

ദോഹ: ആളുകള്‍ കൂട്ടംകൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ ഇറക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് കാമറകള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ നിയമലംഘകരെ പിടികൂടാനെത്തും.

അല്‍അസാസ് എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ കാമറക്കണ്ണുകള്‍ ചുറ്റുപാടുകള്‍ ഒപ്പിയെടുത്ത് തൊട്ടടുത്ത പോലിസ് വാഹനത്തിലും ഉദ്യോഗസ്ഥരുടെ മൊബൈലുകളിലും കണ്‍ട്രോള്‍ സെന്ററിലുമെത്തിക്കും. ആവശ്യമെങ്കില്‍ പോലിസ് ഇടപെടല്‍ നടത്തും. പോലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് റോബോട്ടുകളെ ഇറക്കിയിരിക്കുന്നത്.

ഖത്തറില്‍ എല്ലാ തരത്തിലുമുള്ള ഒത്തുകൂടലുകളും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. വീട്ടലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന് ഖത്തര്‍ കഴിഞ്ഞ ദിവസം റോബോട്ടുകള്‍ രംഗത്തിറക്കിയിരുന്നു.

Robots start patrolling streets in Qatar to avoid breaches of ban on public gatherings