ഖത്തറും റഷ്യയും സംയുക്തമായി കൊറോണ വാക്‌സിന്‍ നിര്‍മിക്കുന്നു

uae covid vaccine

ദോഹ: ഖത്തറും റഷ്യയും സംയുക്തമായി കൊറോണയ്‌ക്കെതിരായ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ നൂര്‍മുഹമ്മദ് കോളോവ്.

പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ റഷ്യയും ഖത്തറും സഹകരിച്ചു മുന്നോട്ടു പോവുന്നുണ്ട്. പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കിടയില്‍ സജീവമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്- ഖത്തറിലെ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റഷ്യന്‍ അംബാസഡര്‍ വിശദീകരിച്ചു.

കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള റഷ്യന്‍ പരീക്ഷണ സംവിധാനം ഇതിനകം 13 രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഖത്തറും അത് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ ഖത്തര്‍ സ്വീകരിച്ച അടിയന്തര നടപടികളെഅഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Russia, Qatar working jointly for developing a vaccine against COVID-19: Russian envoy