സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.  അബൂഹമൂര്‍ സഫാരി മാളിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ്, സല്‍വ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, ഉംസലാല്‍ മുഹമ്മദിലെ സഫാരി ഷോപ്പിങ് കോംപ്ലക്‌സ്, അല്‍ഖോറിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാനാണ് ഈ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.