Wednesday, November 30, 2022
HomeGulfQatarസക്കീര്‍ ഭായ് അനുസ്മരണം നടത്തി ഖത്തര്‍ വല്ലപ്പുഴ കൂട്ടായ്മ

സക്കീര്‍ ഭായ് അനുസ്മരണം നടത്തി ഖത്തര്‍ വല്ലപ്പുഴ കൂട്ടായ്മ

ഖത്തര്‍: ഖത്തര്‍ വല്ലപ്പുഴ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പട്ടാമ്പി വല്ലപ്പുഴയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് അകാലത്തില്‍ വിടപറഞ്ഞ ആലിക്കല്‍ സക്കീര്‍ എന്ന സക്കീര്‍ ഭായിയുടെ അനുസ്മരണം സംഘടിപ്പിച്ചു.

സക്കീര്‍ ഭായിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതും വ്യക്തി പരമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരുമായ
വല്ലപ്പുഴയിലെ ഖത്തര്‍ പ്രവാസികളായ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഏതൊരാളോടും വളരെ സൗമ്യതയോടെ ഉള്ള പെരുമാറ്റവും നാടിന്റെ ഏതൊരു വേദനയും സ്വന്തം വേദന പോലെ കൊണ്ട് നടന്നിരുന്നതുമായ സക്കീര്‍ ഭായ് പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യം വന്നാണ് വിട പറഞ്ഞതെന്ന് ആമുഖ പ്രഭാഷണത്തില്‍ സുബൈര്‍ കണ്ടേംങ്കാട്ടില്‍ പറഞ്ഞു

ബഷീര്‍, സുബൈര്‍ കണ്ടേങ്കാട്ടില്‍, ഹംസക്കുട്ടി, അബു പാലക്കുറുശ്ശി, സത്താര്‍ വല്ലപ്പുഴ, മുസ്തഫ മേലേതലക്കല്‍, ഉമ്മര്‍ വള്ളിയില്‍, താഹിര്‍ ചെര്‍പ്പുളശേരി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സക്കീര്‍ഭായിക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

 

Most Popular