ദോഹ: കൊറോണയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ ഖത്തറിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലുമടയ്ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാലത്തേക്കു ഗുണകരമാകുന്ന രീതിയില്‍ കാര്യങ്ങള്‍ കൂടിയാലോചിച്ച് ചെയ്യണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
താഴെ പറയുന്ന നിര്‍ദേശങ്ങള്‍ തൊഴിലുടമകളും തൊഴിലാളികളും പാലിക്കണം
1. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ത്തിവച്ചിട്ടില്ലാത്ത എല്ലാ മേഖലകളിലെയും തൊഴിലാളികള്‍ക്ക് കോണ്‍ട്രാക്ട് പ്രകാരമുള്ള ശമ്പളവും ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും നല്‍കണം.
2. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ള മേഖലകളില്‍ തൊഴിലുടമയുടെയും ജീവനക്കാരുടെയും പരസ്പര ധാരണയില്‍ തൊഴിലാകള്‍ക്ക് വേതനമില്ലാത്ത ലീവ് എടുക്കുക, വാര്‍ഷിക അവധി എടുക്കുക, ജോലി സമയം കുറയ്ക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. അതിന് താഴെ പറയുന്ന നിബന്ധനകള്‍ ബാധകമാണ്.
– ഭക്ഷണവും വീടും തൊഴിലുടമ നേരിട്ട് നല്‍കുന്നതാണെങ്കില്‍ ഇത് തുടര്‍ന്നും സൗജന്യമായി തൊഴിലാളികള്‍ക്ക് നല്‍കണം. ഇത് റദ്ദാക്കാന്‍ തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്താന്‍ പാടില്ല.
– ഭക്ഷണവും താമസവും അലവന്‍സ് ആയി നല്‍കുന്നതാണെങ്കില്‍ ഇത് തുടരണം. ഇതില്‍ കുറവ് വരുത്താന്‍ പാടില്ല.
– ഐസൊലേറ്റ് ചെയ്യുകയോ ക്വാരന്റൈന്‍ ചെയ്യുകയോ ചെയ്ത് ചികില്‍സയില്‍ കഴിയുന്ന തൊഴിലാളിക്ക് ബേസിക് സാലറിയും അലവന്‍സുകളും നല്‍കണം. ഇക്കാര്യത്തില്‍ മെഡിക്കല്‍ ലീവ് ഉണ്ടോ ഇല്ലേ എന്നത് പരിഗണനീയമല്ല.
-ഇരുകൂട്ടരും തമ്മില്‍ തയ്യാറാക്കിയ തൊഴില്‍ കരാര്‍ പ്രകാരം എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ട് റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. തൊഴില്‍ നിയമപ്രകാരം നോട്ടീസ് കാലയളവ് പാലിക്കുകയും റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്ത് കൊണ്ട് മാത്രമേ പിരിച്ചുവിടാനാവൂ.
-തൊഴില്‍ കരാര്‍ റദ്ദാക്കിയാലും തൊഴിലുടമയുടെ ചെലവില്‍ നാട്ടിലേക്കു പോകാനുള്ള സൗകര്യമൊരുങ്ങുന്നതു വരെ തൊഴിലാളിക്ക് ഭക്ഷണവും താമസവും സൗജന്യമായി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.
ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ 40280660 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതല്ലെങ്കില്‍ തൊഴില്‍ പരാതി സേവനം ഉപയോഗിച്ച് വ്യത്യസ്ഥ ഭാഷകളില്‍ ടെക്‌സ്റ്റ് മെസേജ് അയക്കാനും സാധിക്കും. 92727 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. 5 എന്ന നമ്പര്‍ ടൈപ്പ് ചെയ്ത് നിങ്ങളുടെ ഖത്തര്‍ ഐഡി കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ വിസാ നമ്പര്‍ ടൈപ്പ് ചെയ്താണ് പരാതി നല്‍കേണ്ടത്.
Salaries, perks and leave: Ministry issues instructions to employers