സംസ്‌കൃതി യാത്രയയപ്പ് നല്‍കി

samskrithi qatar

ദോഹ: ഇരുപത്തി ഒന്‍പത് വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംസ്‌കൃതി കേന്ദ്രകമ്മിറ്റിയംഗവും വക്ര യൂണിറ്റിന്റെ മുന്‍ സെക്രട്ടറിയുമായ സുരേഷ് കുമാറിന് ഖത്തര്‍ സംസ്‌കൃതി യാത്രയയപ്പ് നല്‍കി. ന്യൂ സലത്ത സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡണ്ട് എ സുനിലിന്റെ സാനിധ്യത്തില്‍, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍ സ്നേഹോപഹാരം കൈമാറി.

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസ്‌കൃതി ഭാരവാഹികളായ രവി മണിയൂര്‍, ഷംസീര്‍ അരിക്കുളം, മുന്‍ പ്രസിഡന്റുമാരായ അഹമദ് കുട്ടി, എ കെ ജലീല്‍, മുന്‍ ട്രഷറര്‍ ശിവാനന്ദന്‍ വൈലൂര്‍, മുന്‍ വനിതാ വേദി പ്രസിഡണ്ട് സിനി അപ്പു, വക്ര യൂണിറ്റ് സെക്രട്ടറി ശിഹാബ്, മറ്റു കേന്ദ്രകമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.