Wednesday, July 6, 2022
HomeNewsfeed4 വര്‍ഷത്തിനു ശേഷം ഖത്തറിലേക്കുള്ള അംബാസഡറെ വീണ്ടും നിയോഗിച്ച് സൗദി

4 വര്‍ഷത്തിനു ശേഷം ഖത്തറിലേക്കുള്ള അംബാസഡറെ വീണ്ടും നിയോഗിച്ച് സൗദി

ദോഹ: സൗ​ദി അ​റേ​ബ്യ​യു​ടെ ഖ​ത്ത​റി​ലെ അം​ബാ​സ​ഡ​റാ​യി പ്രി​ന്‍​സ്​ മ​ന്‍​സൂ​ര്‍ ബി​ന്‍ ഖാ​ലി​ദ്​ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ അ​ല്‍ സൗ​ദ്​ സ്​​ഥാ​ന​മേ​റ്റു. അ​ധി​കാ​ര​പ​ത്രം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട്​ ഖ​ത്ത​ര്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ആ​ല്‍​ഥാ​നി സൗ​ദി സ്​​ഥാ​ന​പ​തി​യെ വ​ര​വേ​റ്റു.

അറബ് രാജ്യങ്ങളുടെ ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സൗദി ഖത്തറിലേക്ക് അംബാസഡറെ നിയോഗിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും നേര്‍ന്ന ഖത്തര്‍ വിദേശകാര്യമന്ത്രി, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള എല്ലാ പിന്തുണയും തന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പസാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

2017ലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപയോധം പ്രഖ്യാപിച്ചത്. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഈ വര്‍ഷം ആരംഭത്തില്‍ റിയാദില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാനും ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും രാഷ്ട്ര നേതാക്കള്‍ തീരുമാനം എടുക്കുകയായിരുന്നു.

Most Popular